വിദ്യ ബാലൻ, രജനികാന്ത് ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Bollywood

'എന്നെ കൂളാക്കിയത് ആ വാക്ക്': രജനിക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ച് വിദ്യ ബാലൻ

പപ്പപ്പ ഡസ്‌ക്‌

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന 'ജ​യി​ല​ർ 2' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴ് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കുന്ന ബോ​ളി​വു​ഡ് താ​രം വി​ദ്യാ ബാ​ല​ൻ. ലൊക്കേഷനിലെ അ​നു​ഭ​വ​വും സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ​ക്കു​റി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ക​യാ​ണ്. ഒരു ദേശീയ മാധ്യമത്തിനു നൽകി​യ അ​ഭി​മു​ഖ​ത്തി​ൽ, ചി​ത്ര​ത്തി​ലെ വ​ൻ താ​ര​നി​ര​യെക്കുറിച്ച് വിദ്യ പറഞ്ഞു. ആരെല്ലാമുണ്ടെങ്കിലും രജനികാന്ത് തന്നെയാണ് ജയിലറിലെ പ്രധാന ആകർഷണമെന്ന് വിദ്യ പറഞ്ഞു.

ഷൂ​ട്ടിങ് സെ​റ്റി​ലെ ര​ജ​നി​കാ​ന്തി​ന്‍റെ ല​ളി​ത​മാ​യ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചും വി​ദ്യ ഓ​ർ​ത്തെ​ടു​ത്തു. വ​ലി​യൊ​രു സൂ​പ്പ​ർ​സ്റ്റാ​ർ സെ​റ്റി​ലേ​ക്ക് വ​രു​മ്പോ​ൾ വ​ലി​യ ത​രം​ഗ​വും ബ​ഹ​ള​ങ്ങ​ളു​മൊ​ക്കെ​യാ​വും ഉ​ണ്ടാ​കു​ക എ​ന്നാ​ണ് താ​ൻ ക​രു​തി​യ​തെ​ന്നും എ​ന്നാ​ൽ, സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ണോ​ടും ക്യാ​മ​റാ​മാ​നോ​ടും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ര​ജ​നി​കാ​ന്ത് വ​ള​രെ ശാ​ന്ത​നാ​യി ക​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും വി​ദ്യ പ​റ​ഞ്ഞു. യാ​തൊ​രു​വി​ധ ആ​ഡം​ബ​ര​ങ്ങ​ളുമി​ല്ലാ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ​ലാ​ളി​ത്യ​വും സ്വാ​ഭാ​വി​ക​ത​യു​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള സ്നേഹത്തിനു ‌കാ​ര​ണ​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

'ജയിലർ 2' -ൽ വിദ്യ ബാലന്റെ ക്യാരക്ടർ പോസ്റ്റർ

പ​രി​ച​യ​പ്പെ​ട്ട ആ​ദ്യ​നാ​ളു​ക​ളി​ൽ ത​ന്നെ വി​ദ്യ​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ റീ​ലു​ക​ൾ കാ​ണാ​റു​ണ്ടെ​ന്നും ആസ്വദിക്കാറുണ്ടെന്നും ര​ജ​നി​കാ​ന്ത് വി​ദ്യ​യോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ത്ര​യും വ​ലി​യൊ​രു താ​ര​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴു​ള്ള സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കാ​ൻ ആ ​ചെ​റി​യ വാ​ക്ക് സ​ഹാ​യി​ച്ചു​വെ​ന്ന് വി​ദ്യ വെ​ളി​പ്പെ​ടു​ത്തി. സെ​റ്റി​ൽ എ​ല്ലാ​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷം ന​ൽ​കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നും വി​ദ്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വിദ്യ ബാലൻ

ത​മി​ഴ് സി​നി​മാ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വെ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും 'ജ​യി​ല​ർ 2' ഇ​തിന്‍റെ തു​ട​ക്കം മാ​ത്ര​മാ​യി​രി​ക്ക​ട്ടെ​യെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും വി​ദ്യ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ൽ 'കാ​ന്ത' എ​ന്ന ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​ദ്യാ ബാ​ല​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്ത് സ​ൺ പി​ക്‌​ചേ​ഴ്‌​സ് നി​ർ​മി​ക്കു​ന്ന 'ജ​യി​ല​ർ 2'വി​ൽ ര​ജ​നി​കാ​ന്ത് വീ​ണ്ടും 'ടൈ​ഗ​ർ മു​ത്തുവേൽ പാണ്ഡ്യൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് എ​ത്തു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ്‌​കു​മാ​ർ, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, ര​മ്യാ കൃ​ഷ്ണ​ൻ, യോ​ഗി ബാ​ബു, എ​സ്.​ജെ. സൂ​ര്യ, സൂ​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, മി​ർ​ണ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.