'സൂര്യ' ടീസറിൽ സണ്ണി ഡിയോൾ സ്ക്രീൻ​ഗ്രാബ്
Bollywood

'ജോസഫി'നെപ്പോലെ 'സൂര്യ'യും നിയമക്കുരുക്കിൽ; ഹർജിയുമായി ഡോക്ടർമാരുടെ സംഘടന

പപ്പപ്പ റിപ്പോര്‍ട്ടര്‍

സണ്ണി ഡിയോളിനെ നായകനാക്കി മലയാളി സംവിധായകൻ എം. പത്മകുമാർ ഒരുക്കുന്ന ബോളിവുഡ് ചിത്രം 'സൂര്യ' നിയമക്കുരുക്കില്‍. ചിത്രത്തിൽ ആരോഗ്യ പ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നവെന്ന് ആരോപിച്ചും അക്രമരംഗങ്ങൾ ചൂണ്ടിക്കാട്ടിയും ഡോക്ടര്‍മാരുടെ സംഘടന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നവംബർ 20ന് റിലീസ് നിശ്ചയിച്ചിരിക്കെയാണ് ചിത്രം കോടതി കയറുന്നത്.

ചിത്രത്തിലെ ഉള്ളടക്കവും ടീസറിലെ രംഗങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും, ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. 'ഡോക്ടമാർ പ്രിസ്ക്രിപ്ഷനല്ല,കമ്മീഷനാണ് എഴുതുന്നത്' തുടങ്ങിയ ഡയലോ​ഗുകൾ നിറഞ്ഞതാണ് ടീസർ.

എം.പത്മകുമാർ,സണ്ണി ഡിയോൾ

ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി, കേന്ദ്രസര്‍ക്കാരിനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും, ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും നോട്ടീസ് അയച്ചു. ചിത്രത്തിന്റെ ടീസറിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദര്‍ശനം തടയണമെന്നും, ഐടി നിയമപ്രകാരം നീക്കം ചെയ്യണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. സിനിമയുടെ റിലീസിന് മുമ്പേയുണ്ടായ നിയമപോരാട്ടം ബോളിവുഡില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

'സൂര്യ' ടീസറിൽ നിന്ന്

മലയാളത്തിൽ ജോജുവിനെ നായകനാക്കി പത്മകുമാർ സംവിധാനം ചെയ്ത 'ജോസഫി'ന്റെ റീ മേക്കാണ് സൂര്യ എന്നാണ് സൂചന. ആശുപത്രികളുമായി ബന്ധപ്പെട്ട അവയവക്കച്ചവടമായിരുന്നു 'ജോസഫി'ലെ പ്രധാന പ്രമേയം. കേരളത്തിലും ഈ ചിത്രത്തിനെതിരേ ഡോക്ടർമാർ രം​ഗത്തുവന്നിരുന്നു.