ശ്രിയ ശരൺ  ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Bollywood

'ചിലർക്ക് തമാശയായിരിക്കാം, പക്ഷേ അത് കുറ്റകരമാണ്': എഐ ചിത്രങ്ങളെപ്പറ്റി ശ്രിയ ശരൺ

പപ്പപ്പ റിപ്പോര്‍ട്ടര്‍

'എഐ റാക്കറ്റി'നെതിരേ കീർത്തിആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​ലി​ജ​ൻ​സ്(എഐ) ഉ​പ​യോ​ഗി​ച്ച് ന​ടീ​ന​ട​ന്മാ​രു​ടെ​യും പ്ര​മു​ഖ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി ശ്രി​യ ശ​ര​ൺ. വ്യ​ക്തി​ക​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ എ​ഐ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​ത് തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണെ​ന്നും അ​ത് അ​ങ്ങേ​യ​റ്റം അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

ന​ടി ജാ​ൻ​വി ക​പുറി​ന്‍റെ 'ദേ​വ​ര' എ​ന്ന ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ൾ ഡി​ജി​റ്റ​ലാ​യി മാറ്റംവരുത്തി പ്ര​ച​രി​പ്പി​ച്ച സം​ഭ​വം വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് താ​നും സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടു​ണ്ടെ​ന്ന് ശ്രി​യ ഒരു അഭിമുഖത്തിൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

'ചി​ല സ​മ​യ​ങ്ങ​ളി​ൽ കാ​ണു​ന്ന ചി​ത്രം​ എന്‍റേ​താ​ണോ എ​ന്ന് പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​ടെ അ​ള​വു​ക​ൾ മാ​റ്റി​യും, ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളി​ൽ മാ​റ്റം വ​രുത്തിയു​മൊ​ക്കെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ചി​ല​ർ​ക്കി​ത് ത​മാ​ശ​യാ​യി തോ​ന്നാ​മെ​ങ്കി​ലും ഇ​ത് അ​ങ്ങേ​യ​റ്റം അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന​തും കുറ്റകരവുമാണ്'- ശ്രി​യ പ​റ​ഞ്ഞു. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച പ്ര​യോ​ജ​ന​ക​ര​മാ​ണെ​ങ്കി​ലും അ​തി​നെ അ​തി​രു​വി​ട്ട് ആ​ശ്ര​യി​ക്കു​ന്ന​തി​ലും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ലും വ​ലി​യ അ​പ​ക​ട​ങ്ങ​ളു​ണ്ടെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു

ശ്രിയ ശരൺ

ച​ല​ച്ചി​ത്ര​രം​ഗ​ത്ത് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ശ്രി​യ ശ​ര​ൺ, അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നാ​യ 'ദൃ​ശ്യം 3' എ​ന്ന ചി​ത്ര​ത്തിന്‍റെ വ​ൻ വി​ജ​യ​ത്തിന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ൽ ചി​ത്രം 500 കോ​ടി​യോളം രൂ​പ​യു​ടെ ക​ള​ക്ഷ​ൻ നേ​ടി തി​യേ​റ്റ​റു​ക​ളി​ൽ മു​ന്നേ​റു​ക​യാ​ണ്.