രൺവീർ സിങ്ങും ദീപിക പദുക്കോണും മുംബൈയിലെ ചൗപാട്ടിയിലുള്ള 'ബെന്നെ' റസ്റ്ററന്റില്‍ ഫോട്ടോ കടപ്പാട്-'ബെന്നെ' ഇൻസ്റ്റ​ഗ്രാം പേജ്
Bollywood

രണ്‍വീറിനൊപ്പം റസ്റ്ററന്റില്‍ ദീപിക; ട്രോളുകള്‍ക്ക് മറുപടിയുമായി താരദമ്പതികൾ

പപ്പപ്പ റിപ്പോര്‍ട്ടര്‍

'ധുരന്ധര്‍ 2'-ന്റെ വന്‍ വിജയത്തിനു പിന്നാലെ, മുംബൈയിലെ ചൗപാട്ടിയിലുള്ള 'ബെന്നെ' റസ്റ്ററന്റില്‍ താരദമ്പതിമാരായ രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും എത്തിയത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. രണ്‍വീറിന്റെ പിതാവ് ജഗ്ജിത് സിങ് ഭവ്‌നാനിക്കൊപ്പമാണ് ഇരുവരും എത്തിയത്. റസ്റ്ററന്റിലെ ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുന്ന താരങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

രണ്‍വീര്‍ പകര്‍ത്തിയ സെല്‍ഫിയില്‍ കറുത്ത ടീ ഷര്‍ട്ടും വെള്ള തൊപ്പിയുമാണ് താരം ധരിച്ചിരിക്കുന്നത്. ദീപികയും കറുത്ത വേഷത്തിലാണ് എത്തിയത്. ചിരിച്ചുകൊണ്ട് വിരലുകള്‍ കൊണ്ട് വിജയ ചിഹ്നം കാണിച്ചാണ് ദീപിക ഫോട്ടോയ്ക്ക് പോസ് ചെയ്തത്. നേരത്തെ 'ധുരന്ധര്‍ 2'-നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടാത്തതിന്റെ പേരില്‍ ദീപികയ്ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ പുതിയ ചിത്രം അത്തരം നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയാണെന്നു താരങ്ങളെ സ്‌നേഹിക്കുന്നവര്‍ പറയുന്നു.

'അനാവശ്യമായാണ് ദീപികയെ ട്രോളുന്നത്, അവര്‍ എപ്പോഴും രണ്‍വീറിനൊപ്പമുണ്ട്' എന്നും 'ഒരുപാട് കാലത്തിനുശേഷം ഇവരെയും ഒരുമിച്ച് കണ്ടതില്‍ സന്തോഷം ' എന്നും ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിന് മുന്‍പ് 2024-ലും ഇരുവരും ഇതേ റസ്റ്ററന്റില്‍ എത്തിയിരുന്നു. അന്നു ദീപിക ഗര്‍ഭിണിയായിരുന്നു.

ബെംഗളൂരു ശൈലിയിലുള്ള ദോശകൾക്ക് പ്രശസ്തമായ കഫേയാണ് മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള ‘ബെന്നെ’. കര്‍ണാടകത്തിന്റെ പ്രത്യേകതയായ ബെന്നെ ദോശകളാണ് ഇവിടെ പ്രധാനമായി ലഭിക്കുന്നത്. ദോശ പാചകം ചെയ്യുമ്പോള്‍ ധാരാളം വെണ്ണ ഉപയോഗിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ‘ബെന്നെ’ എന്ന വാക്കിന് കന്നഡയില്‍ ‘വെണ്ണ’ എന്നാണ് അര്‍ഥം.