രൺബീർ കപുറും കന്നഡതാരം യഷും പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ' ഒന്നാം ഭാഗം നംബർ ആറിന് തിയേറ്ററുകളിൽ എത്തും. ദീപാവലി ആഘോഷങ്ങൾക്കു തൊട്ടുമുമ്പായിട്ടാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണക്കാരായ സോണി പിക്ചേഴ്സ് 'രാമായണ'യുടെ ഇംഗ്ലീഷ് ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഇംഗ്ലീഷ് പതിപ്പിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. 'മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു ഇതിഹാസ യാത്ര' എന്ന അടിക്കുറിപ്പോടെയാണ് സോണി പിക്ചേഴ്സ് ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിൽ രൺബീർ കപുർ ശ്രീരാമനായും, യഷ് രാവണനായുമാണ് വേഷമിടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മറ്റ് ട്രെയിലറുകൾക്കും വിശേഷങ്ങൾക്കും സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. ബോളിവുഡിലെയും സൗത്ത് ഇന്ത്യൻ സിനിമയിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന രാമായണ, ഈ വർഷത്തെ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ്.