ബോക്സ് ഓഫീസിൽ ചരിത്രനേട്ടം കുറിച്ച് ബോളിവുഡ് താരം രൺബീർ കപുർ നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ: പാർട്ട് 1'. റിലീസ് ചെയ്ത് വെറും എട്ട് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 1000 കോടി പിന്നിട്ടതായി അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തിയത്.
'ഭാരതത്തിൽ തുടങ്ങി ലോകത്തേക്ക്, ഈ യാത്ര തുടരുന്നു. എല്ലാ സ്നേഹത്തിനും നന്ദി' എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ സന്തോഷം പങ്കുവെച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028-ലെ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുമെന്നും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
രൺബീർ കപുറിനൊപ്പം സായ് പല്ലവി, യഷ് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ദീപാവലി വാരാന്ത്യത്തിലും അതിനുശേഷമുള്ള ദിവസങ്ങളിലും മികച്ച കളക്ഷൻ നേടിയ ചിത്രം, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആയിരം കോടി ക്ലബ്ബിൽ ഇടംനേടുന്ന പതിനൊന്നാമത്തെ ഇന്ത്യൻ ചിത്രമായി മാറി. കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഇതിലൂടെ രൺബീർ കപുർ സ്വന്തമാക്കിയിരിക്കുന്നത്.
നമിത് മല്‍ഹോത്ര രണ്ടു ഭാഗങ്ങളിലായി ഏകദേശം 4,000 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആ ദൃശ്യവിസ്മയത്തിന്റെ സംവിധായകൻ നിതേഷ് തിവാരിയാണ്. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ റെക്കോഡ് ബജറ്റ് ആണിത്. ഓസ്കര് ജേതാക്കളായ ഹോളിവുഡ് ലെജന്‍ഡ് ഹാന്‍സ് സിമ്മറും എ.ആര്. റഹ്മാനും 'രാമായണ' സംഗീതസംവിധാനത്തിനായി ഒന്നിച്ചു. ഒന്നിക്കുന്നു. രവി ദുബെ (ലക്ഷ്മണന്), അരുണ്‍ ഗോവില്‍ (ദശരഥന്), ലാറ ദത്ത (കൈകേയി), രാകുല്‍ പ്രീത് സിങ് (ശൂര്‍പ്പണഖ), ശോഭന (കൈകേയി), വിവേക് ഒബ്റോയ് (വിദ്യുജിഹ്വന്),സണ്ണി ഡിയോള്‍(ഹനുമാൻ) എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.