അമിതാഭ് ബച്ചനും രജനികാന്തും ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Bollywood

ദിവസവും 18 മണിക്കൂർ ജോലിചെയ്ത് കടംവീട്ടിയ ബച്ചനെക്കുറിച്ച് ര​ജ​നി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോളിവുഡിലെ ഇതിഹാസതാരം അ​മി​താ​ഭ് ബ​ച്ചന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​തി​സ​ന്ധി നി​റ​ഞ്ഞ കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തെ​ക്കു​റി​ച്ചും സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് പ​ങ്കു​വെ​ച്ച പ​ഴ​യൊ​രു വീ​ഡി​യോ വീ​ണ്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു. അ​മി​താ​ഭ് ബ​ച്ച​ന്‍റെ ബി​സി​ന​സ് ത​ക​ർ​ച്ച​യും, അ​തി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ അ​ദ്ദേ​ഹം ന​ട​ത്തി​യ ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് ര​ജ​നി​കാ​ന്ത് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

1990-ക​ളി​ൽ തന്‍റെ ക​രി​യ​റിന്‍റെ ഉ​ച്ച​സ്ഥാ​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​മി​താ​ഭ് ബ​ച്ച​ൻ ‘അ​മി​താ​ഭ് ബ​ച്ച​ൻ കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്’ (എബിസിഎൽ) എ​ന്ന പേ​രി​ൽ ഒ​രു നി​ർ​മാ​ണ ക​മ്പ​നി ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​സം​രം​ഭം വ​ൻ പ​രാ​ജ​യ​മാ​യി മാ​റു​ക​യും, തു​ട​ർ​ന്ന് ബി​ഗ് ബി ​വ​ലി​യ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ലേ​ക്കും ക​ട​ക്കെ​ണി​യി​ലേ​ക്കും വീ​ഴു​ക​യും ചെ​യ്തു. ഏ​ക​ദേ​ശം 90 കോ​ടി രൂ​പ​യു​ടെ ഭീ​മമാ​യ ക​ട​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ത​ന്‍റെ ജു​ഹു​വി​ലെ വീ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ആ​സ്തി​ക​ൾ വി​ൽ​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

അമിതാഭ് ബച്ചനും രജനികാന്തും. പഴയകാല ചിത്രം

ആ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തെ​ക്കു​റി​ച്ച് ഓ​ർ​ത്തെ​ടു​ത്തു​കൊ​ണ്ട് ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്: 'ആ ​സ​മ​യ​ത്ത് ബോം​ബെ ഇ​ൻ​ഡ​സ്ട്രി​യി​ലു​ള്ള പ​ല​രും അ​ദ്ദേ​ഹ​ത്തെ പ​രി​ഹ​സി​ച്ചു. എ​ന്നാ​ൽ അ​മി​താ​ഭ് ബ​ച്ച​ൻ ത​ള​ർ​ന്നു​പോ​യി​ല്ല. തന്‍റെ‌ 64-ാം വ​യ​സിൽ, ആ​രോ​ഗ്യ​പ​ര​മാ​യ നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നിട്ടും അ​ദ്ദേ​ഹം രാപ​ക​ലി​ല്ലാ​തെ അ​ധ്വാ​നി​ച്ചു...'

അമിതാഭ് ബച്ചൻ

ക​ട​ങ്ങ​ൾ പൂ​ർണ​മാ​യും വീ​ട്ടു​ന്ന​തി​നാ​യി തു​ട​ർ​ച്ച​യാ​യി മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ദി​വ​സ​വും 18 മ​ണി​ക്കൂ​ർ വീ​തം അ​മി​താ​ഭ് ബ​ച്ച​ൻ ജോ​ലി ചെ​യ്തു​വെ​ന്ന് ര​ജ​നി​കാ​ന്ത് പ​റ​യു​ന്നു. ഒ​ടു​വി​ൽ ത​ന്‍റെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് എ​ല്ലാ ക​ട​ങ്ങ​ളും വീ​ട്ടി എ​ന്ന് മാ​ത്ര​മ​ല്ല, താ​ൻ വി​റ്റ​ഴി​ച്ച പ​ഴ​യ വീ​ട് തി​രി​കെ വാ​ങ്ങു​ക​യും അ​തേ ഗ​ലി​യി​ൽ ത​ന്നെ മ​റ്റ് മൂ​ന്ന് വീ​ടു​ക​ൾ കൂ​ടി സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. 'അ​താ​ണ് അ​മി​താ​ഭ് ബ​ച്ച​ൻ' എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ര​ജ​നി​കാ​ന്ത് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ത​ന്‍റെ ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ച​ത്. അ​മി​താ​ഭ് ബ​ച്ചന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഏ​ട് ഇ​പ്പോ​ൾ ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.