'രാമായണം' പോസ്റ്റർ അറേഞ്ച്ഡ്
Bollywood

4000 കോടിയുടെ ദൃ​ശ്യാ​നു​ഭ​വം; ആഘോഷമായി 'രാ​മാ​യ​ണ'ത്തിന്‍റെ അമേരിക്കൻ പ്രദർശനം

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇ​ന്ത്യ​ൻ ചലച്ചിത്രലോകം ഒ​ന്ന​ട​ങ്കം ഉ​റ്റു​നോ​ക്കു​ന്ന നി​തീ​ഷ് തി​വാ​രി​യു​ടെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം 'രാ​മാ​യ​ണ'​ത്തിന്‍റെ ആ​ദ്യ​ഘ​ട്ട പ്രത്യേക പ്ര​ദ​ർ​ശ​നം അഘോഷമായി. ര​ൺ​ബീ​ർ ക​പു​ർ, സാ​യ് പ​ല്ല​വി, യാ​ഷ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ​ചി​ത്രം പ്ര​ഖ്യാ​പ​നം മു​ത​ൽ​ക്കേ വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ ലോ​സ് ഏ​ഞ്ച​ൽ​സി​ലു​ള്ള സി​നി​മാ​ർ​ക്ക് പ്ലാ​യ വി​സ്റ്റ​യി​ലായിരുന്നു രാമായണത്തിന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം.

തി​ര​ഞ്ഞെ​ടു​ത്ത പ്രേ​ക്ഷ​ക​ർ​ക്കാ​യി ന​ട​ത്തി​യ പ്ര​ദ​ർ​ശ​ന​ത്തി​ൽ, അ​തി​ശ​യി​പ്പി​ക്കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് പ്രേക്ഷകർ പങ്കുവച്ചത്. സി​നി​മ​യു​ടെ ആ​ഖ്യാ​ന​ശൈ​ലി​യും ദൃ​ശ്യ​മി​ക​വു​മാ​ണ് പ്രേ​ക്ഷ​ക​രെ ഏ​റെ ആ​ക​ർ​ഷി​ച്ച​ത്. പു​രാ​ണ​ക​ഥ​യു​ടെ ത​നി​മ ചോ​രാ​തെ ത​ന്നെ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു​ക്കി​യ വി​ഷ്വ​ൽ ഇ​ഫ​ക്ടു​ക​ൾ ഹോ​ളി​വു​ഡ് നി​ല​വാ​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 18 മു​ത​ൽ 60 വ​യസു വ​രെ​ പ്രാ​യ​ത്തി​ലു​ള്ള​വ​ർ ഈ ​പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

രാമായണത്തിൽ ശ്രീരാമനായി രൺബീർ കപുറും രാവണനായി യാഷും

ഇ​ന്ത്യ​ൻ ചലച്ചിത്രച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചി​ല​വേ​റി​യ പ്രോ​ജ​ക്ട് ആണ് 'രാ​മാ​യ​ണം'. ഏ​ക​ദേ​ശം 4,000 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റി​ലാ​ണ് ര​ണ്ടു ഭാ​ഗ​മുള്ള ​ചി​ത്രം നി​ർ​മിക്കു​ന്ന​ത്. ര​ൺ​ബീ​ർ ക​പുർ ശ്രീ​രാ​മ​നാ​യും, സാ​യ് പ​ല്ല​വി സീ​ത​യാ​യും എ​ത്തു​മ്പോ​ൾ രാ​വ​ണ​നാ​യി ക​ന്ന​ഡ സൂ​പ്പ​ർ​താ​രം യാ​ഷ് വേ​ഷ​മി​ടു​ന്നു. കൂ​ടാ​തെ ഹ​നു​മാ​നാ​യി സ​ണ്ണി ഡി​യോ​ളും ല​ക്ഷ്മ​ണ​നാ​യി ര​വി ദു​ബെ​യും സ്ക്രീ​നി​ലെ​ത്തും. വൻ താ​ര​നി​ര​യും സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല​വും ബോ​ക്സ് ഓ​ഫീ​സി​ൽ വ​ലി​യ വി​പ്ല​വം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് അണിയറക്കാരുടെ ആത്മവിശ്വാസം.

യാഷും ആക്ഷൻ കൊറിയോ​ഗ്രഫർ ഗൈ ​നോ​റി​സും 'രാമായണ'ത്തിന്റെ സെറ്റിൽ

ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒ​ന്നാം ഭാ​ഗം ഈ ​വ​ർ​ഷം ദീ​പാ​വ​ലി​ക്ക് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി മാ​ർ​ച്ച് 26-ന് ​രാ​മ​ന​വ​മി ദി​ന​ത്തി​ൽ സി​നി​മ​യു​ടെ ആ​ദ്യ ടീ​സ​ർ പു​റ​ത്തു​വി​ടാ​ൻ തയാറെടുക്കുകയാണ് അ​ണി​യ​റക്കാർ. രണ്ടാം ഭാ​ഗം 2027 ദീ​പാ​വ​ലി​ക്ക് റി​ലീ​സ് ചെ​യ്യാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം.