'മ​ൺ​സൂ​ൺ വെ​ഡ്ഡി​ങ്ങി'​ൽ വസുന്ധരദാസ് കടപ്പാട്-ഐഎംഡിബി
Bollywood

'അ​യാ​ൾ എ​ന്‍റെ ശ​രീ​ര​ത്തി​ൽ തൊടാൻ ശ്രമിച്ചു;അതായിരുന്നു ആ സിനിമയുടെ വിത്ത്'

പപ്പപ്പ റിപ്പോര്‍ട്ടര്‍

മീ​ര നാ​യ​ർ സം​വി​ധാ​നം ചെ​യ്ത 2001-ലെ ​ശ്ര​ദ്ധേ​യ ചി​ത്രം 'മ​ൺ​സൂ​ൺ വെ​ഡ്ഡി​ങ്ങി'​ന്‍റെ 4കെ പ​തി​പ്പ് 2027 ഫെ​ബ്രു​വ​രി​യി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഫി​ലിം ഫോ​റ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ജാ​ന​സ് ഫി​ലിം​സാ​ണ് റീ​സ്റ്റോ​റേ​ഷ​ൻ പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്രം റി​ലീ​സ് ചെ​യ്ത് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​യി ര​ണ്ടു​മാ​സ​ത്തി​നുശേ​ഷ​മാ​ണ് പ്ര​ഖ്യാ​പ​നം.

അന്തരാഷ്ട്ര സിനിമാ മാധ്യമത്തിനു നൽകിയ അ​ഭി​മു​ഖ​ത്തി​ൽ, ത​നി​ക്ക് പതിമൂന്നു വയസുള്ള​പ്പോ​ഴാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ശ​യം മ​നസി​ൽ രൂ​പ​പ്പെ​ട്ട​തെ​ന്ന് മീ​ര നാ​യ​ർ ഓ​ർമി​ച്ചു. ഭു​വ​നേ​ശ്വ​റി​ലെ ഡി​ഫ​ൻ​സ് കോ​ള​നി​യി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പ​ഠി​ക്കാ​നി​രു​ന്ന​പ്പോ​ൾ സു​ഹൃ​ത്ത് പു​റ​ത്തു​പോ​യ ത​ക്കം നോ​ക്കി അ​യാ​ളു​ടെ പി​താ​വ് മു​റി​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന സം​ഭ​വ​മാ​ണ് പി​ന്നീ​ട് 25 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം 'മ​ൺ​സൂ​ൺ വെ​ഡ്ഡിങ്' ആ​യി മാ​റി​യ​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

മീ​ര നാ​യ​ർ 'മ​ൺ​സൂ​ൺ വെ​ഡ്ഡിങ്' ഷൂട്ടിങ്ങിനിടെ

'അ​യാ​ൾ എ​ന്‍റെ ശ​രീ​ര​ത്തി​ൽ തൊടാൻ ശ്രമിച്ചു. ഞാ​ൻ അ​യാ​ളെ ത​ള്ളി​മാ​റ്റി. വ​ലി​യ നാ​ണ​ക്കേ​ടോ​ടെ അ​യാ​ൾ അ​വി​ടെ നി​ന്ന് പോ​യി. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 'മ​ൺ​സൂ​ൺ വെ​ഡ്ഡിങ്' ആ​യി പി​റ​ന്ന വി​ത്താ​യി​രു​ന്നു അ​ത്'- മീ​ര നാ​യ​ർ പ​റ​ഞ്ഞു.

'മ​ൺ​സൂ​ൺ വെ​ഡ്ഡിങ്'പോസ്റ്റർ

ഡ​ൽ​ഹി​യി​ലെ ഉ​യ​ർ​ന്ന മ​ധ്യ​വ​ർഗ കു​ടും​ബ​ത്തി​ലെ ഏ​ക മ​ക​ളു​ടെ വി​വാ​ഹത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ർ​മ​വും കു​ടും​ബ നാ​ട​കീ​യ​ത​യും കോ​ർ​ത്തി​ണ​ക്കി​യ ചി​ത്ര​മാ​ണ് 'മ​ൺ​സൂ​ൺ വെ​ഡ്ഡിങ്'. ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ആ​ചാ​ര​ങ്ങ​ളു​ടെ​യും പി​ന്നാ​മ്പു​റ​ത്ത് കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മം പോ​ലു​ള്ള ഗൗ​ര​വ​മേ​റി​യ വി​ഷ​യ​ങ്ങ​ളും ചി​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്നു. ന​സീ​റു​ദി​ൻ ഷാ, ​ലി​ല്ലെ​റ്റ് ദു​ബെ, ഷെ​ഫാ​ലി ഷാ, ​വ​സു​ന്ധ​ര ദാ​സ്, വി​ജ​യ് റാ​സ്, ര​ജ​ത് ക​പു​ർ എ​ന്നി​വ​രാണു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എത്തിയത്.

'മ​ൺ​സൂ​ൺ വെ​ഡ്ഡി​ങ്ങി'​ൽ നിന്ന്

കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് സ​ബ്രീ​ന ധ​വാ​ൻ വെ​റും ഒ​രാ​ഴ്ച കൊ​ണ്ടാ​ണ് തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ന്ത്യ, അ​മേ​രി​ക്ക, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ജ​ർ​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ർമാ​ണ സ്ഥാ​പ​ന​ങ്ങ​ൾ സ​ഹ​ക​രി​ച്ച അ​ന്താ​രാ​ഷ്ട്ര പ്രൊ​ഡ​ക്ഷ​നാ​യി​രു​ന്നു ഇ​ത്. 2001-ലെ ​കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ലെ മാ​ർ​ഷെ ഡു ​ഫി​ലിം വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്രം വെ​നീ​സ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഗോ​ൾ​ഡ​ൻ ല​യ​ൺ പു​ര​സ്കാ​രം നേ​ടി. ആ​ഗോ​ള ബോ​ക്സോ​ഫീ​സി​ൽ ഏ​ക​ദേ​ശം മൂ​ന്ന് കോ​ടി ഡോ​ള​റാ​ണ് ചി​ത്രം നേ​ടി​യ​ത്.

'മ​ൺ​സൂ​ൺ വെ​ഡ്ഡിങ്'പോസ്റ്റർ

തി​ര​ക്ക​ഥ എ​ഴു​തു​ന്ന ഘ​ട്ട​ത്തി​ൽ കാ​ൻ ഫി​ലിം മേ​ള​യി​ൽ ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ വ്യ​ക്തി​യോ​ട് ചി​ത്ര​ത്തി​ന്‍റെ പ്രാ​രം​ഭ ധ​ന​സ​ഹാ​യ​ത്തി​നാ​യി സം​സാ​രി​ച്ച​തും മീ​ര നാ​യ​ർ വെ​ളി​പ്പെ​ടു​ത്തി. 2023-ൽ ​സം​ഗീ​ത നാ​ട​ക​മാ​യും 'മ​ൺ​സൂ​ൺ വെ​ഡ്ഡിങ്' ന്യൂ​യോ​ർ​ക്കി​ലെ സെ​ന്‍റ് ആ​ൻ​സ് വെ​യ​ർ​ഹൗ​സി​ൽ അ​ര​ങ്ങേ​റി​യി​രു​ന്നു.