വിശാൽ ചതുർവേദി,'ഹനുമാൻ അംശ്' പോസ്റ്റർ അറേഞ്ച്ഡ്
Bollywood

ഒടിടി പ്ലാറ്റ്ഫോമിന്റെ അപമാനിക്കൽ 100കോടിയായ കഥ:'ഹനുമാൻ അംശ്' സംവിധായകൻ പറയുന്നു

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോ​ക്‌​സ് ഓ​ഫീ​സി​ൽ അ​ത്ഭു​ത​ക​ര​മാ​യ കു​തി​പ്പ് ന​ട​ത്തി 100 കോ​ടി​ ക​ള​ക്ഷനിലേക്കെത്തുന്ന 'ഹ​നു​മാ​ൻ അംശ്' എ​ന്ന ചി​ത്ര​ത്തി​ന് പി​ന്നി​ലെ അ​പ​മാ​ന​ത്തി​ന്‍റെ ക​ഥ വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ൻ വി​ശാ​ൽ ച​തു​ർ​വേ​ദി. ചി​ത്രം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​മ്പ് ക​ഥ പ​റ​യു​ന്ന​തി​നാ​യി സ​മീ​പി​ച്ച​പ്പോ​ൾ ഒ​രു മു​ൻ​നി​ര ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ലാ​ണ് ത​ന്നെ നി​ര​സി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഒരു അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​ശാ​ൽ ഈ ​കാ​ര്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. 'മ​ഹാ​രാ​ജ് ജീ​യു​ടെ (നീം ​ക​രോലി ബാ​ബ) ക​ഥ ഒടി​ടി പ്ലാ​റ്റ്‌​ഫോ​മി​ന് മു​ന്നി​ൽ വി​വ​രി​ക്കു​മ്പോ​ൾ ഞാ​ൻ ക​ര​ഞ്ഞു​പോ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ അ​ത് നി​ര​സി​ച്ച രീ​തി​യും ഉ​പ​യോ​ഗി​ച്ച ഭാ​ഷ​യും തി​ക​ച്ചും അ​പ​മാ​ന​ക​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​നി​രാ​സ​മാ​ണ് ഈ ​ക​ഥ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ മ​തി​യാ​കൂ എ​ന്ന നി​ർ​ബ​ന്ധം എ​ന്നി​ലു​ണ്ടാ​ക്കി​യ​ത്'-വി​ശാ​ൽ ച​തു​ർ​വേ​ദി പ​റ​ഞ്ഞു. സി​നി​മ​ക്കാ​ർ എ​ന്ന നി​ല​യി​ൽ ആ​യി​രം ത​ള്ള​ലു​ക​ൾ നേ​രി​ട്ട​വ​രാ​ണ് ത​ങ്ങ​ളെ​ന്നും, എ​ന്നാ​ൽ ആ ​സം​ഭ​വ​മാ​ണ് ചി​ത്രം നി​ർ​മി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

'ഹനുമാൻ അംശ്' ചിത്രീകരണത്തിനിടയിൽ നിന്ന്

ഹനുമാൻ ഭക്തനും സ്റ്റീവ് ജോബ്സ്,മാർക്ക് സക്കർബർ​ഗ്,വിരാട് കോലി തുടങ്ങിയവരെപ്പോലും സ്വാധീനിച്ച ​​ഹിന്ദു ആത്മീയ ​ഗുരുവുമായ നീം ​ക​രോലി ബാ​ബ​യു​ടെ ജീ​വി​ത​ത്തെ​യും ഉ​പ​ദേ​ശ​ങ്ങ​ളെ​യും ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ സിനിമ ഓഗ​സ്റ്റ് 7-നാ​ണ് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. ആ​ദ്യ​ദി​നം വെ​റും 10 ല​ക്ഷം രൂ​പ മാ​ത്രണാണു നേടാനായത്. എ​ന്നാ​ൽ, പ്രേ​ക്ഷ​ക​രു​ടെ മി​ക​ച്ച അ​ഭി​പ്രാ​യം വ​ന്ന​തോ​ടെ ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ ത​രം​ഗ​മാ​യി മാ​റി. മൂ​ന്നാം വാ​ര​ത്തി​ൽ മാ​ത്രം 10.40 കോ​ടി രൂ​പ നേ​ടാ​ൻ ചി​ത്ര​ത്തി​ന് സാ​ധി​ച്ചു. റി​ലീ​സ് ചെ​യ്ത് നാ​ലാം വാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ഇ​ന്ത്യ​യി​ൽ നി​ന്ന് മാ​ത്രം 61 കോ​ടി രൂ​പ​യാ​ണ് ചി​ത്രം ക​ള​ക്ട് ചെ​യ്ത​ത്.

'ഹനുമാൻ അംശ്' ചിത്രീകരണത്തിനിടെ സംവിധായകൻ വിശാൽ ചതുർവേദിയും അണിയറപ്രവർത്തകരും

ശോഭിനവ് സത്യ,ചന്ദൻ കെ.ആനന്ദ്,അനിൽ രസ്തോ​ഗി,പൂർണിമ തിവാരി തുടങ്ങിയവരാണ് അഭിനേതാക്കൾ. രാ​ഗിണി എസ്,നമ്രത ജി.സിങ്,അനുപ്രിയ എ.നാ​ഗർ,വിശാൽ ചതുർവേദി എന്നിവർ ചേർന്നാണ് നിർമാണം. ആ​ഭ്യ​ന്ത​ര ബോ​ക്സ് ഓ​ഫീ​സി​ലെ വ​മ്പ​ൻ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ചി​ത്രം സെ​പ്റ്റം​ബ​ർ 11-ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ റി​ലീ​സ് ചെ​യ്യാ​നും നി​ർമാ​താ​ക്ക​ൾ ഒ​രു​ങ്ങു​ക​യാ​ണ്.