'ഹ​നു​മാ​ൻ അംശി'ൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Bollywood

'ഹ​നു​മാ​ൻ അംശി'ന്റെ ബോക്സ്ഓഫീസ് ദഹനം; രണ്ടു കോ​ടി​യു​ടെ ചി​ത്രം 200 കോ​ടി ക​ട​ന്നു

പപ്പപ്പ റിപ്പോര്‍ട്ടര്‍

കേ​വ​ലം രണ്ടു കോ​ടി രൂ​പ നി​ർമാ​ണ​ച്ചെ​ല​വി​ൽ ഒ​രു​ക്കി​യ ആ​ത്മീ​യചി​ത്രം 'ഹ​നു​മാ​ൻ അംശ്' ബോ​ക്സ് ഓ​ഫീ​സി​ൽ ച​രി​ത്ര വി​ജ​യം കു​റി​ക്കു​ന്നു. റി​ലീ​സ് ചെ​യ്ത് ആ​റാം ആ​ഴ്ച​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ 200 കോ​ടി രൂ​പ​യു​ടെ ക​ള​ക്ഷ​ൻ റെക്കോഡ് സ്ഥാപിച്ചു. ആ​ദ്യ ദി​ന​ങ്ങ​ളി​ൽ തി​യേ​റ്റ​റു​ക​ളി​ൽ വ​ൻ ച​ല​ന​മൊ​ന്നും സൃ​ഷ്ടി​ക്കാ​തി​രു​ന്ന ​ചി​ത്രം, പി​ന്നീ​ട് വാ​മൊ​ഴി പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ​യാ​ണ് തിയേ​റ്റ​റു​ക​ളെ ഇ​ള​ക്കി​മ​റി​ക്കു​ന്ന ത​രം​ഗ​മാ​യി മാ​റി​യ​ത്.

ഹനുമാൻഭക്തനായ ഹിന്ദു ആത്മീയാചാര്യൻ നീം ക​രോ​ലി ബാ​ബ​യു​ടെ ജീ​വി​ത​ത്തെ​ ആ​സ്പ​ദ​മാ​ക്കി വി​ശാ​ൽ ച​തു​ർ​വേ​ദി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണി​ത്. ഓ​ഗ​സ്റ്റ് ഏഴിന് ​കേ​വ​ലം 300 സ്ക്രീ​നു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന് ആ​ദ്യ ദി​നം ല​ഭി​ച്ച​ത് 10 ല​ക്ഷം രൂ​പ മാ​ത്ര​മാ​യി​രു​ന്നു.

'ഹ​നു​മാ​ൻ അംശി'ൽ നിന്ന്

ആ​ദ്യ ആ​ഴ്ച​യി​ൽ ഒ​രു കോ​ടി രൂ​പ പോ​ലും തി​ക​യ്ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന സി​നി​മ, മൂ​ന്നാം ആ​ഴ്ച മു​ത​ൽ അ​ഭൂ​ത​പൂ​ർവ​മാ​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. അ​ഞ്ചാം ആ​ഴ്ച​യി​ൽ മാ​ത്രം 90 കോ​ടി​യി​ല​ധി​കം രൂ​പ ക​ള​ക്ട് ചെ​യ്ത ചി​ത്രം, ബോ​ളി​വു​ഡ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ഞ്ചാം ആ​ഴ്ച​യി​ലെ ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​ൻ എ​ന്ന റെ​ക്കോ​ഡും സ്വ​ന്ത​മാ​ക്കി.

'ഹ​നു​മാ​ൻ അംശി'ൽ നിന്ന്

ശോ​ഭി​ത് സ​ത്യ പ്രധാന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ച​ന്ദ​ൻ ആ​ന​ന്ദ്, പൂ​ർ​ണി​മ തി​വാ​രി, അ​നി​ൽ കെ. ​ര​സ്തോ​ഗി തു​ട​ങ്ങി താരതമ്യേന അപ്രശസ്തരാ​ണ് അഭിനേതാക്കൾ. വ​ലി​യ ബ​ജ​റ്റി​ൽ എ​ത്തി​യ മ​റ്റ് പ്ര​മു​ഖ ബി​ഗ് സ്ക്രീ​ൻ ചി​ത്ര​ങ്ങ​ളെ​യും ഒ​ടി​ടി റി​ലീ​സു​ക​ളെ​യും പി​ന്ത​ള്ളി​ക്കൊ​ണ്ടാ​ണ് 'ഹ​നു​മാ​ൻ അംശ്' പ്രേക്ഷകപ്പട്ടികയിൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്. നി​ല​വി​ൽ 2,500-ല​ധി​കം സ്ക്രീനുകളിലാണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യ്ക്ക് പു​റ​മേ വി​ദേ​ശത്തും ചി​ത്ര​ത്തിന്‍റെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.