'ധു​ര​ന്ധ​ർ 2' ട്രെയിലറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Bollywood

രൺവീറിനെ സഹോദരനെന്നുവിളിച്ച് അല്ലു,കൊടുങ്കാറ്റെന്ന് കാർത്തിക് ആര്യൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ര​ൺ​വീ​ർ സി​ങ്ങി​ന്‍റെ 'ധു​ര​ന്ധ​ർ: ദ ​റി​വ​ഞ്ച്' തി​യ​റ്റ​റു​ക​ളി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കു​ക​യാ​ണ്. 2025-ലെ ​സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ധു​ര​ന്ധ​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ ഈ ​സ്പൈ ആ​ക്ഷ​ൻ ത്രി​ല്ല​റി​ന് ആ​രാ​ധ​ക​രി​ൽനിന്നും സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽനി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ക്കു​ന്ന​ത്. ര​ൺ​വീ​ർ സിങ്, ആ​ർ. മാ​ധ​വ​ൻ, സ​ഞ്ജ​യ് ദ​ത്ത്, അ​ർ​ജു​ൻ രാം​പാ​ൽ തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തെ വാ​നോ​ളം പു​ക​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ചി​ത്ര​ത്തി​ന്‍റെ സ്പെ​ഷ്യ​ൽ സ്ക്രീ​നിങ്ങിനു ശേ​ഷം ടോളിവുഡ് നായകൻ അ​ല്ലു അ​ർ​ജു​ൻ തന്‍റെ എ​ക്സ് പേ​ജി​ലൂ​ടെ ര​ൺ​വീ​ർ സിങ്ങിനെ 'സ​ഹോ​ദ​ര​ൻ' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. 'ദേ​ശ​സ്നേ​ഹം നി​റ​ഞ്ഞ ചി​ത്രം. ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും അ​ഭി​മാ​നം തോ​ന്നും. ര​ൺ​വീ​റി​നെ​പ്പോ​ലൊ​രു മി​ക​ച്ച ന​ട​ൻ ന​മ്മു​ടെ രാ​ജ്യ​ത്തു​ള്ള​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു.'- അല്ലു കു​റി​ച്ചു. സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ ധ​റി​നെ​യും മാ​ധ​വ​ന്‍റെ പ്ര​ക​ട​ന​ത്തെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

'ധു​ര​ന്ധ​ർ 2' ട്രെയിലറിൽ ആർ.മാധവൻ

ര​ൺ​വീ​ർ സിങ് ഒ​രു കൊ​ടു​ങ്കാ​റ്റാ​യി മാ​റി​യെ​ന്ന് കാ​ർ​ത്തി​ക് ആര്യൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തൊ​രു 'മ​സ്റ്റ് വാ​ച്ച്' മൂ​വി ആ​ണെ​ന്നും കാർത്തിക് പറഞ്ഞു. ചി​ത്ര​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളും മി​ക​ച്ച​താ​ണെ​ന്ന് പ്രീ​തി സിന്‍റ പ​റ​ഞ്ഞു. അ​ർ​ജു​ൻ രാം​പാ​ലി​ന്‍റെ​യും ര​ൺ​വീ​റി​ന്‍റെ​യും പ്ര​ക​ട​ന​ങ്ങ​ളെ അ​വ​ർ പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. ആ​ദി​ത്യ ധ​റിന്‍റെ സം​വി​ധാ​ന​ത്തെ​യും ര​ൺ​വീ​റി​ന്‍റെ 'ബീ​സ്റ്റ്' മോ​ഡ് പ്ര​ക​ട​ന​ത്തെ​യും അ​ന​ന്യ പാണ്ഡെ പു​ക​ഴ്ത്തി.

ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ 'ധു​ര​ന്ധ​ർ 2' വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ബോക്സ്ഓഫീസിൽ രൺവീർ സിങ്ങിന്‍റെ ജൈത്രയാത്രയാണു നടക്കുന്നത്.