രൺവീർ സിങ്ങും ദീപിക പദുകോണും മക്കളായ ദുവയ്ക്കും ദേവിക്കുമൊപ്പം ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Bollywood

രൺവീറും ദീപികയും ഇളയമകളെ പേരുചൊല്ലി വിളിച്ചു...: 'ദേവി പദുകോണ്‍ സിങ്'

പപ്പപ്പ ഡസ്‌ക്‌

ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും തങ്ങളുടെ രണ്ടാമത്തെ മകളുടെ പേര് വിജയദശമി ദിനത്തില്‍ ആരാധകരുമായി പങ്കുവച്ചു. താരങ്ങള്‍ ഇളയ മകള്‍ക്ക് 'ദേവി പദുകോണ്‍ സിങ്' എന്നാണ് പേരിട്ടിരിക്കുന്നത്.

വിശേഷപ്പെട്ട ദിവസത്തില്‍ മകളോടൊപ്പമുള്ള ആദ്യ കുടുംബചിത്രവും ദീപിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചു. 'സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും പ്രതീകം...' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ദീപിക രണ്ടാമത് ​ഗർഭിണിയായിരുന്നപ്പോൾ രൺവീർ സിങ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രം

ചിത്രത്തില്‍ ദീപികയും രണ്‍വീറും മൂത്തമകള്‍ ദുവയും ഇളയ മകള്‍ ദേവിയും ഒരേപോലെയുള്ള സ്വര്‍ണ നിറത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്‍വീര്‍ മൂത്തമകള്‍ ദുവയെ കൈകളില്‍ എടുത്തിരിക്കുന്നതും, ദുവ തന്റെ കൊച്ചനുജത്തിയെ സ്‌നേഹത്തോടെ ചുംബിക്കുന്നതും ചിത്രത്തില്‍ കാണാം. ദീപികയാണ് നവജാത ശിശുവായ ദേവിയെ കൈകളില്‍ ഏന്തിയിരിക്കുന്നത്.

ദീപിക രണ്ടാമത് ​ഗർഭിണിയായിരുന്നപ്പോൾ രൺവീർ സിങ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രം. മൂത്തമകൾ ദുവയാണ് അരികെ

സെപ്റ്റംബര്‍ 19-നാണ് ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. 2018 നവംബര്‍ 14-ന് ഇറ്റലിയിലെ ലേക്ക് കോമോയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. 2024 സെപ്റ്റംബര്‍ എട്ടിനാണ് ദമ്പതികള്‍ക്ക് തങ്ങളുടെ ആദ്യത്തെ മകളായ ദുവ പിറന്നത്.

ദീപിക രണ്ടാമത് ​ഗർഭിണിയായിരുന്നപ്പോൾ രൺവീർ സിങ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രം. മൂത്തമകൾ ദുവയാണ് അരികെ

സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന പുതിയ ചിത്രത്തിന് താഴെ മൃണാള്‍ ഠാക്കുര്‍, ഭൂമി പെഡ്‌നേക്കര്‍, ശര്‍വാരി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളാണ് ആശംസകളുമായി എത്തിയത്.