'ബോർഡർ 2' പോസ്റ്ററിൽ നിന്ന് കടപ്പാട്-ഐഎംഡിബി
Bollywood

ആ​ദ്യ​ദി​നം ത​ന്നെ ധുരന്ധറിനെ തുരത്തി 'ബോ​ർ​ഡ​ർ 2'; നേ​ടി​യ​ത് 30 കോ​ടി

പപ്പപ്പ ഡസ്‌ക്‌

സ​ണ്ണി ഡി​യോ​ൾ നാ​യ​ക​നാ​യി എ​ത്തി​യ ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'ബോ​ർ​ഡ​ർ 2' തി​യ​റ്റ​റു​ക​ളി​ൽ വ​ൻ കു​തി​പ്പ് തു​ട​രു​ന്നു. 1997-ലെ ​ക്ലാ​സി​ക് ചി​ത്രം 'ബോ​ർ​ഡ​റി'ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യി എ​ത്തി​യ സി​നി​മ​യ്ക്ക് പ്രേ​ക്ഷ​ക​രി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​ത് മി​ക​ച്ച പ്ര​തി​ക​ര​ണമാണ്. റി​ലീ​സ് ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച മാ​ത്രം ഇ​ന്ത്യ​യി​ൽ​നി​ന്ന് 30 കോ​ടി രൂ​പ ചി​ത്രം സ്വ​ന്ത​മാ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.

ര​ൺ​വീ​ർ സിങ് ചി​ത്രം 'ധു​ര​ന്ധ​ർ' നേ​ടി​യ 27 കോ​ടി​യു​ടെ ഓ​പ്പ​ണിങ് ക​ള​ക്ഷ​നെ അനുരാ​ഗ് സിങ് സംവിധാനം ചെയ്ത മ​റി​ക​ട​ക്കാ​ൻ ബോ​ർ​ഡ​ർ 2-​ന് സാ​ധി​ച്ചു. എ​ങ്കി​ലും സ​ണ്ണി ഡി​യോ​ളി​ന്‍റെ ത​ന്നെ 'ഗ​ദ്ദ​ർ 2' നേ​ടി​യ റെ​ക്കോ​ർ​ഡി​നു(40 കോ​ടി) പി​ന്നി​ലാ​ണ് ബോ​ർ​ഡ​ർ 2. രാ​ത്രി പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ 48 ശ​ത​മാ​ന​ത്തി​ല​ധി​കം ഒ​ക്യു​പ​ൻ​സി രേ​ഖ​പ്പെ​ടു​ത്തി​യ ചി​ത്രം ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.

'ബോർഡർ 2' പോസ്റ്റർ

സ​ണ്ണി ഡി​യോ​ളി​നൊ​പ്പം വ​രു​ൺ ധ​വാ​ൻ, ദി​ൽ​ജി​ത് ദോ​സ​ഞ്ച്, അ​ഹാ​ൻ ഷെ​ട്ടി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. 1961ലെ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ സൈ​നി​ക​രു​ടെ സൗ​ഹൃ​ദ​വും പ​രി​ശീ​ല​ന​വും പ്ര​മേ​യ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സേ​ന​യ്ക്കു ന​ൽ​കു​ന്ന വ​ലി​യൊ​രു ആ​ദ​ര​വാ​യാ​ണ് സി​നി​മ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. മി​ക​ച്ച ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ളും ചി​ത്ര​ത്തി​ന് ക​രു​ത്തേ​കു​ന്നു. ര​ണ്ടാം പ​കു​തി​യി​ലെ യു​ദ്ധ​രം​ഗ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് തി​യ​റ്റ​ർ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.