'രാമായണ'യിൽ സീതയായി സായ് പല്ലവി, അമി ത്രിവേദി കടപ്പാട്-ഫേസ്ബുക്ക്
Bollywood

സീതയുടെ ശബ്ദമായത് 'ദൈവികമായ ഇടപെടല്‍' എന്ന് അമി ത്രിവേദി

പപ്പപ്പ ഡസ്‌ക്‌

നിതേഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ 'രാമായണ'യിൽ സായ് പല്ലവി അവതരിപ്പിക്കുന്ന സീതാദേവിയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് പ്രമുഖ വോയ്‌സ് ആര്‍ട്ടിസ്റ്റും നടിയുമായ അമി ത്രിവേദിയാണ്. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട അവസരത്തെക്കുറിച്ച് അമി ത്രിവേദി പങ്കുവെച്ച വാക്കുകള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിലേക്കുള്ള തന്റെ ഓഡിഷന്‍ അനുഭവത്തെ 'ദൈവികമായ ഇടപെടല്‍' എന്നാണ് താരം വിശേഷിപ്പിച്ചത്.

തന്റെ കരിയറില്‍ ഇതുവരെ ചെയ്തതില്‍വെച്ച് ആത്മീയവും മാനസിക സംതൃപ്തിയും നല്‍കിയ പ്രോജക്ടുകളിലൊന്നായാണ് അമി 'രാമായണ'യെ കാണുന്നത്. സായ് പല്ലവിയുടെ പ്രകടനത്തിനും ഭാവങ്ങള്‍ക്കും അനുസൃതമായി ശബ്ദം നല്‍കുക എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും, ആ കഥാപാത്രത്തിന്റെ പരിശുദ്ധിയും ഗാംഭീര്യവും ശബ്ദത്തിലൂടെ ഉള്‍ക്കൊള്ളാന്‍ തനിക്ക് സാധിച്ചെന്നും അവര്‍ പറയുന്നു. രാമായണം പോലുള്ള ഇതിഹാസ കാവ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും താരം പറഞ്ഞു.

അമി ത്രിവേദി

നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ' ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളില്‍ ഒന്നായാണ് തിയേറ്ററുകളിലെത്തിയത്. രണ്‍ബീര്‍ കപുര്‍ രാമനായി എത്തുമ്പോള്‍ കന്നഡതാരം യാഷ് രാവണനാകുന്നു. ഇതിഹാസകാവ്യം തിയേറ്ററുകളില്‍ ആഘോഷമായി മാറിയിരിക്കുകയാണ്.