'120 ബഹാദുര്‍'പോസ്റ്റർ,മേജര്‍ ഷെയ്താന്‍ സിങ് ഭാട്ടി അറേഞ്ച്ഡ്
Bollywood

ദേശസ്നേഹത്തിന്റെ പാട്ടിനും ലതാമങ്കേഷ്കറിനും സമർപ്പണമായി '120 ബഹാദുര്‍' ടീസർ

പപ്പപ്പ ഡസ്‌ക്‌

ദേശസ്നേഹികൾക്കായി സമർപ്പിക്കപ്പെട്ട '120 ബഹാദുര്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി അണിയറക്കാര്‍. വിഖ്യാതഗായിക ലതാ മങ്കേഷ്‌കറുടെ ജന്മദിനത്തില്‍, ആ വാനമ്പാടിയെ സ്മരിച്ചുകൊണ്ടാണ് ടീസര്‍ റിലീസ് ചെയ്തത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഇന്ത്യന്‍ സൈനികരെ ആദരിക്കുന്ന അവരുടെ പ്രശസ്തമായ ദേശഭക്തി ഗാനമായ 'ഏ മേരേ വതന്‍ കേ ലോകോം...' എന്ന ഗാനത്തെ അടിസ്ഥാനമാക്കിയാണ് ടീസര്‍.

റെസാങ് ലായിലെ ഇതിഹാസ യുദ്ധത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം 120 ധീരരായ സൈനികരുടെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും കഥയാണ് വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും അചഞ്ചലമായ രാജ്യസ്‌നേഹത്തിന്റെയും മഹത്തായ കഥയാണിത്.

ദേശസ്‌നേഹത്തിന്റെ ക്ലാസിക് ആയ 'ഏ മേരേ വതന്‍ കേ ലോകോം...' എന്ന ഐതിഹാസിക ഗാനം പ്രശസ്ത കവി, കവി പ്രദീപ് എഴുതി സി. രാമചന്ദ്രയാണ് സംഗീതം നല്‍കിയത്. 1963ല്‍ ആണ് ലതാ മങ്കേഷ്‌കര്‍ ഈ ഗാനം പാടിയത്. ആറു പതിറ്റാണ്ടിലേറെയായിട്ടും ആ ഗാനം ഹൃദയങ്ങളെ സ്പര്‍ശിക്കുകയും രാജ്യമെമ്പാടും ആഴത്തിലുള്ള ദേശസ്‌നേഹം ഉണര്‍ത്തുകയും ചെയ്യുന്നു.

'120 ബഹാദുര്‍' 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിലെ യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ചിത്രമാണ്. ലഡാക്കിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 13 കുമയോണ്‍ റെജിമെന്റിലെ മേജര്‍ ഷെയ്താന്‍ സിങ് ഭാട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫര്‍ഹാന്‍ അക്തര്‍ അവതരിപ്പിക്കുന്നത്. സൈനികരുടെ ധൈര്യം, ഐക്യം, ദൃഢനിശ്ചയം എന്നിവ എടുത്തുകാണിക്കുന്നതാണ് ടീസര്‍.